Friday, June 3, 2011

മുറിവ്

സംസ്കാരങ്ങളുടെ ഇരുള്‍ വീണ പാതയിലുടെ,
നഗ്നനായി യാത്ര തുടരുന്നു..
നിശബ്ദ സുന്ദരമായൊരു സ്വപ്നത്തിന്‍,
ചിറകുകളിള്‍‍ ...
എന്റെ മരുപ്പച്ചകളിലേക്ക്..
വസന്തത്തിന്‍ നിഴലുകള്‍ തേടി,
ആകാഷപ്പറവയായ് ഞാന്‍ പാറിപ്പറന്നു..
കാലത്തിന്‍ നശ്വര കരങ്ങളില്‍ ,
ഞാനെന്നും,
വന്യം സൌന്ദര്യമാണ് തിരഞ്ഞിരുന്നത്...
ഖിന്നയാം ഭൂമി തന്‍ ദീന വിലാപങ്ങള്‍ ,
മമ കര്‍ണപടം ശൂന്യമാകവേയ്,
മാതാവാം പ്രകൃതി തന്‍ സത്വ തേടി,
അലയുന്നു ഞാനൊരു ഭിക്ഷാം ദേഹി...
എന്‍ മൌന നൊമ്പരങ്ങള്‍ രാഗമായു‍ണരവേയ്,
എന്നാര്‍ദ്രമാം കരങ്ങള്‍ ഉയര്‍ന്നിരുന്നു...
എന്‍ സ്വപ്നങ്ങളിലെ ചിരിക്കും പൂക്കള്‍ക്ക് ,
നിറം ചുവപ്പോ അതോ വെള്ളയോ?
യുഗ മാതാവാം പ്രകൃതി തന്‍,
മോക്ഷത്തിന്‍ മണ്ചെപ്പില്‍ ..
ഋതുക്കള്‍ സുഷിര ശൂന്യവും,
ഞാന്‍ ലോല ഹൃദയനും
ആയിത്തീരട്ടെ ....

1 comment:

  1. Enikku muzhuvanaayum manasilaayillaa... Enkilum vayanaa sukham undaayirunnu :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete