Tuesday, June 28, 2011

neelathamara/നീലത്താമര

സുഖമൊരു തീക്കനലായ്, എരിയുകയാനുയിരില്‍.....
സ്വരമൊരു വേദനയായ്, കുതിരുകയാനിതളില്‍ ....
പിരിഞ്ഞു പോയ നാളില്‍, കരിഞ്ഞു നിന്റെ മോഹം ...
കരഞ്ഞു തീരുവാനോ വിരിഞ്ഞ നിന്റെ ജന്മം ? ?
സ്വപ്‌നങ്ങള്‍ അന്നുമിന്നുമോന്നു പോലെ താനേ കൊള്ളുന്നു ... ...  




നീലത്താമര 

Sunday, June 5, 2011

ജനിക്കാതെ പോയ എന്‍റെ ചിന്തകള്‍കായി...

ഹൃദയം  നടുങ്ങുന്ന  ഒരു  മാത്രയില്‍ ,എന്‍റെ  വഴികളില്‍  ആരോ  എന്നെ  പിന്തുടരുന്നത്  ഞാന്‍  അറിഞ്ഞു ,കാതോര്‍ത്തപ്പോള്‍  അവര്‍ എന്നെക്കുറിച്ചാണ്  പറയുന്നത്  എന്നറിഞ്ഞു .അവരില്‍   ചിലര്‍  ആയുധങ്ങള്‍  കയ്യില്‍  എടുത്തിരുന്നു .ചിലരാകട്ടെ    എന്നെ  അളക്കുകയായിരുന്നു ,കണ്ണ്  കൊണ്ടും  ബുദ്ധി  കൊണ്ടും... .എനിക്ക്  അപ്പോഴാണ്  ഞാന്‍  ഒറ്റപ്പെടുന്നു  എന്ന്  തോന്നിയ്ടത് ...ചില  നേരങ്ങളില്‍    അങ്ങനെയാണ് .വല്ലാതെ   ഒറ്റപ്പെടുന്ന്‍  എന്ന്  തോന്നും ....അപ്പോഴൊക്കെ    ആകാശത്തേക്ക്  നോക്കുമ്പോള്‍ ‍   മുഴുവനും  ഇരുട്ട്  മാത്രമേ  കാണാന്‍  കഴിഞ്ഞുള്ളൂ ....കട്ട  പിടിച്ച  ഇരുട്ടു .ഞാന്‍  കണ്ണുകള്‍  മുറുക്കെ    അടച്ചു ...കണ്ണ്  തുറന്നപ്പോള്‍  അവര്‍  എന്നെ  കുഴിച്ചു   മൂടിയിരുന്നു...  ..ഞാന്‍  ശ്വാസം  കയ്യില്‍   എടുത്തിരുന്നില്ല...... ...

Friday, June 3, 2011

മഴ ഗീതം

മഴ തന്‍ അവശിഷ്ടമൊരു ,
മാമരം പോഴിക്കവേ ..
യെതുമില്ലതെന്‍ ഹൃദയവും ,
മ്രിടുവായ് മിടിക്കുന്നു തുടിക്കുന്നു...

എന്നുമീ മിന്നലിന്‍,
കൈ പിടി
ച്ചെത്തുന്ന  ,
സുഗന്ധമായി  നീയെന്നും ,
മണ്ണിലും, വിണ്ണിലും....

പെയ്യുമീ പനിനീര്‍ തുള്ളിയാല്‍ ,
കുളിരുന്ന ,നനയുന്ന,
ഹരിതബിന്ധുവീ  വേനലി
ന്‍ ,
പ്രേതത്തെ വിട ചൊല്ലിയക
റ്റുന്നു...

മുഗ്ദാമായ്
രുളിലോളിഞ്ഞു നില്‍ക്കുമീ,
പൂവിന്റെ ചുണ്ടിലും,
മഴ തന്‍ ഇന്ദ്രജാലം,...
അതോ നഖക്ഷതങ്ങലോ?

മഴ തന്‍ സന്ഗീതമു
രവേയ്,
ഭൂമി തന്‍ മേനിയില്‍ ,
മുറിയാതെ ഒഴുകുന്നു,
പാവന മാനവ ജന്മങ്ങള്‍....
ഒഴുകട്ടെ ഒഴുകട്ടെ,
പെയ്യട്ടെ പെയ്യട്ടെ,
നവ
ചേതനകളു
യരട്ടെ,
ശുഭ ഭാവനകള്‍ വിരിയട്ടെ.....



എന്റെ പ്രണയിനിക്ക്

ഇന്നലെ  നിശീധിനിയുടെ യാമങ്ങളില്‍ ,
നിന്മുഖം ഒരിക്കല്‍ കൂടി ഓര്‍ത്തു...
ഞാന്‍ ഓര്‍മ്മകളെ  തെടിയലഞ്ഞോ ?
ഓര്‍മ്മകള്‍ എന്നെ തേടി വന്നോ ?
എനിക്കോര്‍മയില്ല..
കാരണം എന്റെ ഓര്‍മ്മകള്‍ നിന്റെ ഒപ്പമായിരുന്നു..
ഇന്നലെ വരെ രാവിന്റെ ഇരുള്‍ മേയുന്ന പാതകളില്‍ ,
ഞാന്‍ കണ്ടിരുന്നത്‌ തിളങ്ങുന്ന നിലാവായിരുന്നു ...
ഇന്നാകട്ടേ നിന്റെ പുഞ്ചിരി തൂകും മുഖം ,
ഹൃദയത്തിന്‍ വാതിലുകള്‍ തുറന്നിടുന്നു...

ഒരു പക്ഷെ,
നിന്റെ ഓര്‍മ്മകളാകാം ,
ഇന്നെനിക്ക് താരാട്ടായി മാറിയത് ...
ഇന്ന് ഞാനാ ഓര്മ തന്‍ തീരത്താണ്...

മുറിവ്

സംസ്കാരങ്ങളുടെ ഇരുള്‍ വീണ പാതയിലുടെ,
നഗ്നനായി യാത്ര തുടരുന്നു..
നിശബ്ദ സുന്ദരമായൊരു സ്വപ്നത്തിന്‍,
ചിറകുകളിള്‍‍ ...
എന്റെ മരുപ്പച്ചകളിലേക്ക്..
വസന്തത്തിന്‍ നിഴലുകള്‍ തേടി,
ആകാഷപ്പറവയായ് ഞാന്‍ പാറിപ്പറന്നു..
കാലത്തിന്‍ നശ്വര കരങ്ങളില്‍ ,
ഞാനെന്നും,
വന്യം സൌന്ദര്യമാണ് തിരഞ്ഞിരുന്നത്...
ഖിന്നയാം ഭൂമി തന്‍ ദീന വിലാപങ്ങള്‍ ,
മമ കര്‍ണപടം ശൂന്യമാകവേയ്,
മാതാവാം പ്രകൃതി തന്‍ സത്വ തേടി,
അലയുന്നു ഞാനൊരു ഭിക്ഷാം ദേഹി...
എന്‍ മൌന നൊമ്പരങ്ങള്‍ രാഗമായു‍ണരവേയ്,
എന്നാര്‍ദ്രമാം കരങ്ങള്‍ ഉയര്‍ന്നിരുന്നു...
എന്‍ സ്വപ്നങ്ങളിലെ ചിരിക്കും പൂക്കള്‍ക്ക് ,
നിറം ചുവപ്പോ അതോ വെള്ളയോ?
യുഗ മാതാവാം പ്രകൃതി തന്‍,
മോക്ഷത്തിന്‍ മണ്ചെപ്പില്‍ ..
ഋതുക്കള്‍ സുഷിര ശൂന്യവും,
ഞാന്‍ ലോല ഹൃദയനും
ആയിത്തീരട്ടെ ....

മാര്‍ഗം

ധന്യമാം  മ്ന്ധസ്മിതമുയര്‍തുമീ,             
കാട്ടു പൂക്കളുടെ മനമെനി
ക്കറിവില്ല ...
ഹൃദയ കാമനകള്‍ തോട്ടുന
ര്‍തുമീ ,
കാണക്കിളികളുടെ സ്വരമെനിക്കറിവില്ല...

പുഴയൊരു നെടുവീ
ര്പ്പായെന്നുമെന്‍ ,
ഹൃത്തില്‍ കുളി
രേകിയിരുന്നു...
എന്റെ മേനി തന്‍ കോണ്‍
നരബ്പുകളില്‍ ,
ആ  പുഴകള്‍ ,
മധു ചഷക
മായോഴുകി...

ഓര്‍മ്മ തന്‍  വനത്തില്‍, ഭൂതകാല പ്രഭയില്‍
മമ ഹൃദയം നിര്‍മ്മലമാകവേ...
കണ്ണുകളാല്‍ സൂര്യനെ പ്രണയിച്ച താമരയും,
കൈകളാല്‍ കാറ്റിനെ  പ്രണയിച്ച ശലഭവും,
മാത്രം...

ഹരിതാഭ
മാം വയലോലകളും ,
കേളീ പ്രസാദാമാം  വനങ്ങളും ,
വാക്കുകളില്‍ ഒതുങ്ങവേയ് ...
ഓര്‍മതന്‍ പുല്‍ക്കൂട്ടിലായിരം,
ണ്ണ്‍ ചെരതുകള്‍ തെളിയിക്കാം...
ഹൃദയങ്ങള്‍ ദീപമാനമാകട്ടെ.....