Saturday, July 21, 2012

കലഹം

 കലഹമായിരുന്നു...  
ജീവിതത്തിനോടും   നിഴലിനോടും വരെ ....
അമ്മയുടെ ഗര്‍ഭ പാത്രത്തിനോട്  തുടങ്ങി ,
ഉയരാന്‍ സമ്മതിക്കാത്ത ഭൂഗുരുത്വതോടും ,
ആദ്യമായി വേദനിപ്പിച്ച വെള്ളരിപ്പല്ലിനോടും,
ആദ്യമായി ചുവന്ന  മഷി പുരണ്ട ഉത്തര കടലാസിനോടും,
കരഞ്ഞു പിരിഞ്ഞു പോകുന്ന സുഹുര്‍ത്ത് ബന്ധങ്ങളോടും ,
പ്രണയിക്കാനരിയാത്ത  മനസ്സാണ് നിനക്കെന്നു പറഞ്ഞ 
എതിര്‍ ലിംഗത്തിന്റെ  പ്രതിനിധിയോടും,
യൗവനത്തിന്റെ ചോര തുടിപ്പുകലോടും ,
പങ്കു വക്കലിന്റെ നല്ല പകുതിയോടും,
പിന്നെ ,
കര്‍മ്മം നില്ലക്കാത്ത ജീവിത  സായഹ്നത്തോടും..........
ഇനിയും കലഹിക്കാന്‍ 
എന്‍റെ  അസ്ഥിയും മുടിയും മാത്രം..
ദ്രവിച്ചു പോകുന്നത്  എന്‍റെ കലഹങ്ങള്‍ മാത്രമല്ല   
നിങ്ങല്ല്കു നല്ലൊരു എതിരാളിയെ ആണ്... 
** റിയാസ് **

Sunday, July 15, 2012

കടമെടുത്തത്

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍, 
ഇത്തിരി നേരം ഇരിക്കണേ ... 
കനലുകള്‍ കോരി മരവിച്ച വിരലുകള്‍,
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ...
ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധം ഉണ്ടാകുവാന്‍ ....
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍, 
ഇത്തിരി നേരം ഇരിക്കണേ... 
ഇനി തുറക്കെണ്ടതില്ലാത്ത കണ്‍കളില്‍,
പ്രിയതെ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍ ... 
ഒരു സ്വരം പോലുമിനി എടുക്കാതോരീ ,
ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍.......... ........
അറിവും ഓര്‍മയും കത്തും ശിരസ്സില്‍ നിന്‍-,
ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍ ....
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍,
ഇത്തിരി നേരം ഇരിക്കണേ ...
അധരമാം ചുംബനത്തിന്റെ മുറിവ് നിന്‍,
മധുര നാമ ജപത്തിനാല്‍ കൂടുവാന്‍ .....
പ്രണയമേ നിന്നിലേക്ക്‌ നടന്നോരെന്‍ വഴികള്‍,
ഓര്‍ത്ത് എന്റെ പാദം തണുക്കുവാന്‍ ...
പ്രണയമേ നിന്നിലേക്ക്‌ നടന്നോരെന്‍ വഴികള്‍ ,
ഓര്‍ത്ത് എന്റെ പാദം തണുക്കുവാന്‍ ...
അത് മതീ ഉടല്‍ മൂടിയ മണ്ണില്‍ നിന്നീവനു,
പുല്‍ക്കൊടിയായുയര്തെല്‍ക്കുവാന്‍....... .....
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ,
ഇത്തിരി നേരം ഇരിക്കണേ ...
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍,
ഇത്തിരി നേരം ഇരിക്കണേ ...